അല്ലു അര്‍ജുന്‍ മനസ്സുതുറക്കുന്നു “മലയാള സിനിമയിലഭിനയിക്കുകയെന്നത്‌ എന്റെ സ്വപ്‌നം”

മലയാള സിനിമയില്‍ അഭിനയിക്കണം എന്നത് download സ്വപ്‌നമാണെന്ന് തെലുങ്ക് യങ് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍. തന്റെ പുതിയ ചിത്രമായ സണ്‍ ഓഫ് സത്യമൂര്‍ത്തിയുടെ മലയാളം ഓഡിയോ ലോഞ്ചിനായി ലുലുമാളില്‍ എത്തിയപ്പോഴാണ് അല്ലു തന്റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞത്.

മലയാളത്തില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തുരമായാണ് അല്ലു പറഞ്ഞത്. മലയാളത്തില്‍ പ്രകത്ഭരായ ഒത്തിരി സംവിധായകരുണ്ട്. നല്ല കഥയുമായി ആരെങ്കിലും തന്നെ സമീപിച്ചാല്‍ തീര്‍ച്ചയായും മലയാളത്തില്‍ സിനിമ ചെയ്യും. അതിന് പ്രതിഫലവും വേണമെന്നില്ലത്രെ.

തന്റെ ഏറ്റവും വലിയ പ്രചോദനം ചിരഞ്ജീവിയാണെന്നു പറഞ്ഞ അല്ലു, മലയാളത്തില്‍ തനിയ്ക്ക് ഏറെ ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലാണെന്നും വ്യക്തമാക്കി. മമ്മൂട്ടിയുടെ അഭിനയത്തെ ഏറെ ബഹുമാനത്തോടെയാണ് നോക്കുന്നത്. രാജ്യം ആരാധിയ്ക്കുന്ന താരമാണദ്ദേഹം. പുതിയ തലമുറയിലെ ഫഹദ് ഫാസിലിനെയും ദുല്‍ഖര്‍ സല്‍മാനെും വലിയ ഇഷ്ടമാണത്രെ. മലയാള സിനിമകള്‍ ധാരാളം കാണാറുള്ള അല്ലു ഒടുവില്‍ കണ്ടത് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സാണ്.

കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്ധ്രയില്‍ അല്ലുവിന്റെ സണ്‍ ഓഫ് സത്യമൂര്‍ത്തി റിലീസ് ചെയ്തത്. ചിത്രം 24 ന് കേരളത്തിലെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മലയാളം ഓഡിയോ ലോഞ്ചിനാണ് അല്ലു ലുലുവില്‍ എത്തിയത്. അല്ലുവിനൊപ്പം സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് നായികമാരില്‍ ഒരാളായ ആദ ശര്‍മ, നിര്‍മാതാവ് റാഫി മതിര, വിതരണക്കാരായ സായൂജ്യം സജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top