മൂന്നിയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അവധിയില്‍: ചുമതല കുട്ടശ്ശേരി ഷെരീഫക്ക്‌

moooniyoorമൂന്നിയൂര്‍ അനീഷ്‌ മാസറ്ററുടെ മരണവുമായി ബന്ധപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്ന മൂന്നിയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌്‌ സൈതലവി എന്ന കൂഞ്ഞാപ്പു അവധിയില്‍ പ്രവേശിച്ചു. പ്രസിഡന്റിന്റെ ചുമതല വൈസ്‌ പ്രസിഡന്റ്‌ കുട്ടശ്ശേരി ഷെരീഫക്ക്‌.

വ്യാഴാഴ്‌ച തപാലിലാണ്‌ പ്രസിഡന്റിന്റെ അവധിഅപേക്ഷ പഞ്ചായത്തിലെത്തിയത്‌. ഇന്ന്‌ തന്നെ ഷരീഫ ചുമതല ഏല്‍ക്കുകയാണ്‌.

പ്രസിഡന്റും പ്രധാനഅധ്യാപികയും മുന്‍കുര്‍ജാമ്യത്തിനുള്ള ശ്രമം തുടങ്ങിയതായാണ്‌ റിപ്പോര്‍ട്ട്‌. ഇതിനിടെ മൂന്നിയുര്‍ പുതിയ പ്രസിഡന്റ്‌ ആരാകുമെന്നുള്ള ചര്‍ച്ചയും ഭരണകക്ഷിയായ ലീഗില്‍ സജീവിമായിരിക്കുകയാണ്‌. സീനിയര്‍ നേതാവും നിലവിലെ ആരോഗ്യ സ്‌റ്റാന്റിങ്ങ്‌ കമ്മറ്റി ചെയര്‍മാനുമായ ഹനീഫ മൂന്നിയൂരിന്റെ പേരാണ്‌ പ്രഥമപരിഗണനയില്‍ . എന്നാല്‍ ഹനീഫ മൂന്നിയൂര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നതിനാല്‍ പകരം മൂനീര്‍ മാസ്റ്ററെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പരിഗണിക്കണമെന്ന ആവിശ്യവും ലീഗില്‍ നിന്നു തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top