ബെംഗളൂരു: അല്ലു അര്‍ജ്ജുന്‍ നായകനായെത്തിയ പുഷ്പ കണ്ട ആവശത്തില്‍ രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. 2.45 കോടി രൂപ വിലമതിക്കുന്ന ചന്ദനത്തടികളുമായി ബെംഗളൂരു സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പുഷ്പ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് രക്തചന്ദനം കടത്താന്‍ മുതിര്‍ന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ട്രക്കില്‍ രക്തചന്ദനം കയറ്റിയശേഷം മുകളില്‍ പഴങ്ങളും പച്ചക്കറികളും നിറച്ച പെട്ടികള്‍ അടുക്കിവച്ച് കോവിഡ് ആവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സിറ്റക്കറും ഒട്ടിച്ചായിരുന്നു തടികള്‍ കടത്തിയത്.
പോലീസിനെ വെട്ടിച്ച് കര്‍ണാടക അതിര്‍ത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പോലീസാണ് പിടികൂടിയത്.




