കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിചെല്ലാനാകണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. എല്ലാ സ്റ്റേഷനകളും ജനമൈത്രി സ്റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രിയോടെ ആവിശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.
മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായ സംഭവത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ആണ് സതീദേവി ഇക്കാര്യം പറഞ്ഞത്. ആരോപണ വിധേയനായ സിഐക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് സതീദേവി പറഞ്ഞു. മൊഫിയയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടില്ല, ഇവ പരിശോധിച്ച് വരികയാണെന്നും സതീദേവി പറഞ്ഞു.
പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന സത്രീവിരുദ്ധ സമീപം പോലീസ് സംവിധാനത്തേയും ബാധിക്കുന്നുവെന്നും ലിംഗനീതി സംബന്ധിച്ച പരിശീലനം പോലീസുകാര്‍ക്ക് കൊടുക്കണമെന്ന നിര്‍ദ്ദേശം കമ്മീഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.




