
ഇന്ത്യയുമായുള്ള സാധാരണ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള യു എ ഇ താല്‍പര്യം പ്രകടിപ്പിച്ചതായി ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന പറഞ്ഞു.
ഇന്ത്യ-യുഎഇ ഇസ്രായേല്‍ യുഎസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ കോവിഡിന് മുമ്പുള്ള ഫ്‌ലൈറ്റ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനും നിലവില്‍ എയര്‍ ബബിള്‍ കരാറില്‍നിന്ന് എയര്‍ സര്‍വീസസ് കരാറിലേക്ക് മടങ്ങുന്നതിനും താല്‍പര്യം പ്രകടിപ്പിച്ചു.
കുറഞ്ഞ യാത്രക്കാരെയും കൊണ്ടുള്ള ഫ്‌ലൈറ്റ് സര്‍വ്വീസ് നിരക്കുവര്‍ധനവിനു കാരണമാകുന്നു. ദുബായ് എക്‌സ്‌പോ-2020 നടന്നുകൊണ്ടിരിക്കുന്നതിനാല്‍ യാത്ര സൗകര്യം വര്‍ധിപ്പിക്കാന്‍ യു എ ഇ ഇന്ത്യന്‍ അധികാരികളുമായി ഇടപെട്ടു. അതുവഴി കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ യാത്ര ചെയ്യാനാകും.




