
താനൂര്‍: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി താനാളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. അരീക്കാട് യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 16 ടീമുകള്‍ പങ്കെടുത്തു.
ഗ്രാന്‍ഡ് സ്റ്റാര്‍ പുളിക്കല്‍ ചാമ്പ്യന്മാരായി. കെ എല്‍ 55 പകര രണ്ടാം സ്ഥാനം നേടി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ വി അബ്ദുറസാഖ്, എന്‍ ആദില്‍, ലോക്കല്‍ സെക്രട്ടറി മുനീര്‍ നെച്ചിയേങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



