പരപ്പനങ്ങാടി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആള്‍ കേരള ഫോട്ടോഗ്രാഫേസ് അസോസിയേഷന്റെ (AKPA) പരപ്പനങ്ങാടി യൂണിറ്റ് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ അംഗങ്ങള്‍ക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
38 അംഗങ്ങള്‍ അടങ്ങുന്ന പരപ്പനങ്ങാടി യൂണിറ്റില്‍ കൊറോണ മുന്‍കരുതലുകള്‍ എടുത്ത് പരപ്പനങ്ങാടി യൂണിറ്റ് പ്രസിഡന്റ് രജീഷ് കല്ലുങ്ങല്‍, സെക്രട്ടറി രജീഷ് ജ എന്നിവര്‍ ചേര്‍ന്ന് മെമ്പര്‍മാരുടെ വീടുകളില്‍ ചെന്ന് കിറ്റ് വിതരണം ചെയ്തു. മുന്‍ ജില്ലാ പ്രസിഡന്റ് പ്രമോദ് ഇ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി രബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




