HIGHLIGHTS : All India Football Federation to join Wayanad
മഞ്ചേരി: വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷനും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുണ്ടക്കൈ- ചൂരല്‍മല-അട്ടമല മേഖലകളിലെ ദുരിതാശ്വാസ സഹായത്തിനായി സൗഹൃദ മത്സരം നടത്തുമെന്ന് എഐഐഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു. എഐഎഫ്എഫിന്റെ അനുമതിയോടെ കേരള ഫുട്ബാള്‍ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി. സൗഹൃദ പോരില്‍ ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബും സൂപ്പര്‍ ലീഗ് കേരള ഇലവനും ഏറ്റുമുട്ടും.
ഐഎസ്എല്‍ മാതൃകയില്‍ കേരളത്തില്‍ ആരംഭിക്കുന്ന ‘സൂപ്പര്‍ ലീഗ് കേരള’
ചാമ്പ്യന്‍ഷിപ്പിലെ ടീമുകളിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ‘സൂപ്പര്‍ ലീഗ് കേരള ഇലവന്‍’ പോരിനിറങ്ങുക. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബിലും പ്രധാന താരങ്ങള്‍ ബൂട്ടണിയും. ഇരുടീമിലുമായി പത്തിലധികം വിദേശതാരങ്ങള്‍ കളിക്കും.
സൂപ്പര്‍ ലീഗ് കേരളയില്‍ പങ്കെടുക്കുന്ന ആറ് ടീമുകളും ദുരിതാശ്വാസത്തിനായി നിശ്ചിത തുക സംഭാവന ചെയ്യും. അതിനൊപ്പം പയ്യനാട്ടെ മത്സരത്തില്‍ ലഭിക്കുന്ന ടിക്കറ്റ് വരുമാനം കൂടെ ചേര്‍ത്തായിരിക്കും വയനാടിനായി സഹായ തുക കൈമാറുക. സന്തോഷ് ട്രോഫി അടക്കമുള്ള പ്രധാന മത്സരങ്ങളെല്ലാം നടന്നപ്പോള്‍ നിറഞ്ഞു കവിഞ്ഞ പയ്യനാട്ടെ ഗ്യാലറികളിലും കായിക പ്രേമികളുടെ സഹായ മനസ്‌കതയിലും വിശ്വാസമര്‍പ്പിക്കുകയായെന്നും എല്ലാവരുടെയും പരിപൂര്‍ണ്ണ പിന്തുണ വേണമെന്നും കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു