മദ്യം, മയക്കുമരുന്ന് വ്യാപനം: ഓണക്കാലത്ത് പ്രത്യേക പരിശോധന നടത്തും

ഓണം ഉള്‍പ്പെടെ ഉത്സവ സീസണില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയാന്‍ പ്രത്യേക പരിശോധനകള്‍ നടത്താന്‍ ജില്ല എക്സൈസ് ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. പോലീസുമായി ചേര്‍ന്ന് സിന്തറ്റിക് ലഹരി തടയാന്‍ പ്രത്യേക പരിശോധനകള്‍ നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു.

ടൗണിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ തമ്പടിക്കുന്നതായും ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്നും നിര്‍ദേശമുയര്‍ന്നു. ജനകീയ കമ്മിറ്റി കൂടുതല്‍ ശക്തമാക്കാനും താലൂക്ക് പഞ്ചായത്ത് തലങ്ങളില്‍ കൂടി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതംരാജ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ ജിമ്മി ജോസഫ്, അസി. എക്സൈസ് കമീഷണര്‍ ആര്‍ എന്‍ ബൈജു, വനം വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍, ജനകീയ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top