ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്‌; ഷൈനും ശ്രീനാഥ് ഭാസിയുമായി സാമ്പത്തിക ഇടപാടില്ലെന്ന് മോഡല്‍ കെ സൗമ്യ

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മോഡല്‍ കെ സൗമ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്തു മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേം രാത്രി ഏഴേ കാലോടെയാണ് സൗമ്യ പുറത്തിറങ്ങിയത്. കേസില്‍ സിനിമ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിനുശേഷം പുറത്തുവന്ന സൗമ്യ മാധ്യമങ്ങളോട് തസ്ലീമയുമായി ഉള്ളത് ചരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകളില്ലെന്നും റിയല്‍ മീറ്റ് എന്താണെന്ന് അറിയില്ലെന്നും മോഡല്‍ സൗമ്യ വ്യക്തമാക്കി. താന്‍ സനിമാ മേഖലയില്‍ നിന്നുള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാല്‍ വരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തസ്ലീമയുടെ ഇടപാടുകള്‍ എന്താണെന്ന് അറിയില്ലെന്നും സൗമ്യ പറയുന്നു.

ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമ്പത്തിക ഇടപാടില്ല. ഷൈനിനെയും ശ്രീനാഥ് ഭാസിയെയും സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയമാണ്. ലഹരി ഇടപാടുമായി ഒരു ബന്ധവുമില്ല. സൗഹൃദം മാത്രമാണ് ഷൈനും ശ്രീനാഥ് ഭാസിയുമായുള്ളത്. തസ്ലീമയെ കൊച്ചിയില്‍ വെച്ചുള്ള പരിചയുണ്ട്. അവരുടെ വ്യക്തിപരമായ മറ്റു ഇടപാടുകളെക്കുറിച്ചൊ മറ്റു കാര്യങ്ങളോ അറിയില്ല. ആറുമാസമായി തസ്ലീമയുമായി പരിചയമുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മാത്രമാണ് ഇവരുമായുള്ളതെന്നും സൗമ്യ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഏറെ ഫോളോവേഴ്‌സുള്ള യുവ മോഡലാണ് ഇന്നലെ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് ചോദ്യം ചെയ്ത സൗമ്യ. പാലക്കാടുകാരിയായ സൗമ്യ, കൊച്ചിയിലാണ് ഏറെ നാളായി താമസം. പേര് സൗമ്യ, 36കാരി. പാലക്കാട് കണ്ണാടി സ്വദേശി. പാലക്കാടുകാരിയാണെങ്കിലും കഴിഞ്ഞ 6 വര്‍ഷമായി കൊച്ചിയിലാണ് താമസം. വൈറ്റില പൊന്നുരുന്നിയിലെ ഫ്‌ലാറ്റില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top