കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

മഞ്ചേരി: തൃക്കലങ്ങോട് മരത്താണിയിൽ കോഴിക്കൂട്ടിൽനിന്ന് പെരുമ്പാ മ്പിനെ പിടികൂടി. മരത്താണി യിൽ കൂവപ്ര കാക്കതടത്തിൽ ജനാർദനന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് വനംവകുപ്പിന്റെ സഹായത്തോടെ പെരുമ്പാമ്പിനെ പിടികൂടിയത്.

ഞായർ രാത്രിയിലാണ് കോ ഴിക്കൂടിന്റെ വിടവിലൂടെ പാമ്പ് അകത്ത് കയറിയത്. ആറ് കോ ഴികളെ വിഴുങ്ങിയതോടെ പാ മ്പിന് പുറത്തുകടക്കാൻ പറ്റാതാ യി. തിങ്കൾ രാവിലെ കോഴിക്കൂട് തുറക്കാൻ എത്തിയതോടെയാ ണ് വീട്ടുകാർ പാമ്പിനെ കണ്ടത്.

വനംവകുപ്പിന്റെ നിർദേശപ്രകാ രം പാമ്പുപിടിത്തക്കാരനായ പത്തപ്പിരിയം അഹമ്മദ് നിസാർ എത്തി പാമ്പിനെ പുറത്ത് എത്തിച്ചു. വന്യജീവിശല്യങ്ങൾ വ്യാപകമായ പ്രദേശത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തൃക്കലങ്ങോട് വില്ലേജ് ഓഫീസർ അറിയിച്ചു. പാമ്പിനെ വനം വകുപ്പിന് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top