Section

malabari-logo-mobile

അക്ഷയ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമായി

HIGHLIGHTS : മലപ്പുറം: ജില്ലാ ഭരണകൂടവും അക്ഷയ ജില്ലാ പ്രൊജക്ടും സംയുക്തമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുമായി സഹകരിച്ച് നടത്തുന്ന അക്ഷയ റേഡിയോ

മലപ്പുറം: ജില്ലാ ഭരണകൂടവും അക്ഷയ ജില്ലാ പ്രൊജക്ടും സംയുക്തമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുമായി സഹകരിച്ച് നടത്തുന്ന അക്ഷയ റേഡിയോ പ്രക്ഷേപണത്തിന് തുടക്കമായി. എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അക്ഷയ റേഡിയോ തുടക്കം പ്രഖ്യാപനം ചെയ്തു. അക്ഷയ റേഡിയോയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

കേന്ദ്ര-സംസ്ഥാന പ്രാദേശിക ഭരണകൂടങ്ങളുടെ വിവിധ അറിയിപ്പുകളും പദ്ധതികളും പൊതുജനങ്ങളിലേക്ക് സമയബന്ധിതമായി ലഭ്യമാക്കു ഒരു ഇന്റര്‍നെറ്റ് അധിഷ്ഠിത റേഡിയോ പ്രക്ഷേപണമാണ് അക്ഷയ റേഡിയോ. പ്രക്ഷേപണത്തിനായി ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളിലും സ്പീക്കര്‍ ബോക്‌സ് സജ്ജീകരിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും രാവിലെ 10 ന് ആരംഭിക്കു സംപ്രേഷണം ഓരോ മണിക്കൂര്‍ ഇടവിട്ട് വൈകിട്ട് നാലുവരെ ഉണ്ടാവും. www.akshayaradio.com എന്ന വെബ്‌സൈറ്റ് വഴി ഇന്ത്യക്കകത്തും പുറത്തുമുളള എതൊരു മലയാളിക്കും ഈ സൗകര്യം ലഭ്യമാവുതാണ്.

sameeksha-malabarinews

ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ,ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ,അക്ഷയ ജില്ലാ പ്രൊജക്ട മാനേജര്‍ കിരണ്‍ എസ്. മേനോന്‍,അക്ഷയ ജില്ലാ കോഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!