Section

malabari-logo-mobile

ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

HIGHLIGHTS : aiswarya-kerala-yathra

കാസര്‍ഗോഡ്:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക്തുടക്കമായി.

കുമ്പളയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു. 140 നിയോജക മണ്ഡലങ്ങലില്‍ പര്യടനം നടത്തിയ ശേഷം ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും.

sameeksha-malabarinews

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് പാഴായിപ്പോയെന്ന് ഐശ്വര്യ കേരള യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ‘കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. വികസനം പ്രഖ്യാപിച്ചാല്‍ പോര. യഥാര്‍ത്ഥ്യമാക്കണം. ഈ സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയില്ല. സര്‍ക്കാര്‍ നാല് വോട്ടിന് വേണ്ടി വര്‍ഗീയത പറയുകയാണ്. വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയമാണ് എല്‍ഡിഎഫിന്’- ഉമ്മന്‍ ചാണ്ടി പറഞ്ഞു.സര്‍ക്കാരിനെതിരെ നിയമസഭയില്‍ ചെന്നിത്തല ഉന്നയിച്ച കര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു. ഒരു വിജയി ആയിട്ടാണ് ചെന്നിത്തല ജാഥ നയിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല.കൊള്ളസംഘത്തിന്റെ കോട്ടപോലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും ചെന്നിത്തല പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ചക്കയിട്ടപ്പോള്‍ മുയല്‍ ചത്ത പോലെയാണ് എല്‍ഡിഎഫിന്റെ വിജയമെന്നും എന്നും ചക്ക വീഴില്ലെന്നും കുഞ്ഞാലിക്കുട്ടി തദ്ദേശ ഫലത്തെ പരിഹസിച്ച് പറഞ്ഞു.

 

.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!