ഐശ്വര്യ റായിയെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തേക്കും

മുംബൈ : വ്യക്തികളുടെ സ്ഥാപനങ്ങളുടെ അനധികൃത നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ പാനമ പേപ്പർ വിവരങ്ങളുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഐശ്വര്യ റായ്ക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു.

ലോകത്തിലെ ഏറ്റവും വലിയ രഹസ്യ കമ്പനികളിലൊന്നായ പനാമാനിയൻ കമ്പനി മൊസാക് ഫോൻസെകയിൽ നിന്ന് ചോർന്ന രേഖകളാണ് പനാമ പേപ്പർ എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ള 500 ഓളം പേർ പനാമ പേപ്പർ കേസിൽ ഉൾപ്പെട്ടിരുന്നു.

വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഡൽഹി ഓഫീസിൽ ഇന്ന് ഹാജരാകുക അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് അപേക്ഷിക്കുകയും ചെയ്യാനാണ് നോട്ടീസിൽ പറയുന്നത്. പാനമ രേഖകളെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നേരത്തെ രണ്ട് തവണ വിളിച്ചെങ്കിലും ഐശ്വര്യ ഹാജരായിരുന്നില്ല. 2000 മുതൽ 2004 വരെയുള്ള വിദേശ വരുമാനം സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാനാണ് ഐശ്വര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ഡൽഹിയിലെ ലോക് നായക് ഭവനിൽ ഇ ഡിക്കു മുന്നിൽ തരം ഹാജരാകും എന്നാണ് റിപ്പോർട്ട്.

Share news
error: Content is protected !!
Scroll to Top