Section

malabari-logo-mobile

കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ വിസ്മയം തീർത്ത് ഐശ്വര്യ റായ് ബച്ചൻ

HIGHLIGHTS : Aishwarya Rai Bachchan wowed on the red carpet of the 76th Cannes Film Festival

76 -ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ വിസ്മയം തീർത്ത് ഐശ്വര്യ റായ് ബച്ചൻ. താരത്തിന്റെ ഈ വർഷത്തെ ആദ്യ റെഡ് കാർപ്പെറ്റ് ലുക്ക്‌ പുറത്ത്. 21-ാമത്തെ തവണയാണ് ഐശ്വര്യ റായ് കാൻ റെഡ് കാർപെറ്റിൽ എത്തുന്നത്.

ഇത്തവണ ക്ലാസിക് ഗൗണും സാരിയും ഉപേക്ഷിച്ച് പുതിയൊരു ലുക്കിലണ് താരം  റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടത്.കറുപ്പും സിൽവറും ചേർന്ന ഒരു ഹുഡ് ഗൗണാണ് താരത്തിന്റെ ഇത്തവണത്തെ വേഷം.കറുപ്പ് നിറത്തിലുള്ള ഗൗണിൽ സിൽവർ നിറത്തിലുള്ള ഹുഡ് ആണ് ഔട്ട്‌ ഫിറ്റിനെ വ്യത്യസ്തമാക്കിയത്.അലൂമിനിയം പൈലറ്റുകളും ക്രിസ്റ്റലുകളും ഉപയോഗിച്ച് സോഫി കോച്ചറാണ് ഈ വസ്ത്രം രൂപകല്പ്പന ചെയ്തത്. വത്യസ്തമായ ഫാഷൻ വസ്ത്രങ്ങൾ കൊണ്ട് അമ്പരപ്പിക്കുന്നു കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ ഇത്തവണയും തിളങ്ങി ഐശ്വര്യ റായ് ബച്ചൻ തന്റെ സാന്നിധ്യം ഉറപ്പു വരുത്തി.

വ്യാഴ്ച്ച രാത്രി ഫെസ്റ്റിവൽ ഡി കാനിൽവെച്ച് നടന്ന ഇന്ത്യാന ജോൺസിലും ഡയൽ ഓഫ് ഡെസ്റ്റിനി പ്രീമിയറിലും ഐശ്വര്യ റായ് പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!