Section

malabari-logo-mobile

വ്യോമസേനാ വിമാനത്തിനുള്ള തെരച്ചില്‍ ഉര്‍ജ്ജിതം; കാണാതായവരില്‍ 2 മലയാളികളും

HIGHLIGHTS : വെള്ളിയാഴ്‌ച കാണാതായ വ്യോമസേനാ വിമാനത്തിനുള്ള തെരച്ചില്‍ ഉര്‍ജ്ജിതമായ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന തിരച്ചിലില്‍ 12 വിമാനങ്ങളും 13 കപ്...

AIRFORCRവെള്ളിയാഴ്‌ച കാണാതായ വ്യോമസേനാ വിമാനത്തിനുള്ള തെരച്ചില്‍ ഉര്‍ജ്ജിതമായ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന തിരച്ചിലില്‍ 12 വിമാനങ്ങളും 13 കപ്പലുകളും പങ്കെടുക്കുന്നുണ്ട്. ശ്രീലങ്കയും മലേഷ്യയും തെരച്ചില്‍ പ്രവര്‍ത്തനത്തിനായി ഇന്ത്യക്ക് സഹായവുമായി രംഗത്തുണ്ട്. കാണാതായ വിമാനത്തില്‍ രണ്ട്‌ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്‌.

കോഴിക്കോട് മക്കട കോട്ടൂപ്പാടം സ്വദേശി വിമല്‍(30) കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരെയാണ് കാണാതായത്. ഇവരുള്‍പ്പടെ 29 പേരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. കരസേനയുടെ മിലിട്ടറി എന്‍ജിനിയറിംഗ് വിഭാഗത്തിലെ ലാന്‍സ്‌നായിക്കാണ് വിമല്‍. ആറ് വിമാന ജീവനക്കാര്‍, 11 വ്യോമസേനാംഗങ്ങള്‍, രണ്ട് കരസേനാംഗങ്ങള്‍,ഒരു തീരസംരക്ഷണ സേനാംഗം, നാവികസേനക്കാരുടെ കുടുംബാംഗങ്ങളായ എട്ടുപേര്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

sameeksha-malabarinews

വെള്ളിയാഴ്ചയാണ് വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് കാണാതായത്. രാവിലെ 8.30 നാണ് വിമാനം യാത്ര ചെന്നൈയില്‍ നിന്ന് പുറപ്പെട്ടത്. വിമാനത്തില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചത് 8.46 നാണ്. ഇതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!