എ.ഐ.ബി.ഡി.പി.എ. പരപ്പനങ്ങാടി ഏരിയ സമ്മേളനം

പരപ്പനങ്ങാടി : വിരമിച്ച ബി സ് എൻ എൽ തൊഴിലാളികളുടെ സംഘടനയായ എ.ഐ.ബി.ഡി.പി.എ. പരപ്പനങ്ങാടി ഏരിയ സമ്മേളനം പരപ്പനങ്ങാടി യജ്ഞ മൂർത്തി മന്ദിരത്തിൽ വെച്ചു ചേർന്നു. സർക്കിൾ അസി. സെക്രട്ടറി ഒ.വേലായുധൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം വാസുദേവൻ പതാക ഉയർത്തി.

വൈസ് പ്രസിഡൻ്റ് എൻ.പി കീരൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് എം പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ടി.പി. സുബ്രഹ്മണ്യൻ റിപ്പോർട്ടും, ട്രഷറർ സുധാകരൻ വരവു ചിലവു കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഗോപിദാസ് സർക്കിൾ വനിതാ കമ്മിറ്റി മെമ്പർ പ്രഭാ ഭരതൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പ്രഭാ ഭരതൻ (പ്രസിഡൻ്റ്), ടി.പി. സുബ്രഹ്മണ്യൻ (സെക്രട്ടറി), ടി.ബി.സോമൻ (ട്രഷറർ) എന്നിവരെ ഐക്യകണ്ഠേനേ തെരഞ്ഞെടുത്തു. മുഹമ്മദ് മുസ്തഫ സമ്മേളന പ്രതിനിധികൾക്ക് നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top