
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വിഡിയോ പുറത്തിറക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനും പാര്‍ട്ടി ഐടി സെല്ലിനുമെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡല്‍ഹി നോര്‍ത്ത് അവന്യു പൊലീസാണ് കേസെടുത്തത്. ദൃശ്യങ്ങള്‍ നേരന്ദ്ര മോദിയുടെ അമ്മ ഹീരബെനിനെ അപമാനിക്കുന്നതും മാതൃത്വത്തെ വ്രണപ്പെടുത്തുന്നതുമാണെന്നു പരാതിയില്‍ പറയുന്നു.
ഈ മാസം 10നാണ് വിവാദ വിഡിയോ കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ പേജിലൂടെ പുറത്തു വന്നത്. 36 സെക്കന്‍ഡുള്ള വിഡിയോയാണ് ഇത്. സ്വപ്നത്തില്‍ അമ്മ വന്ന് തന്നെ രാഷ്ട്രീയതാത്പ്പര്യത്തിന് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമാണ് എഐ വിഡിയോയിലുള്ളത്.കോണ്‍ഗ്രസ് ബിഹാര്‍ ഘടകമാണ് വിഡിയോ പുറത്തിറക്കിയത്.
പിന്നാലെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



