അഹമ്മദാബാദ് വിമാന ദുരന്തം: 119 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, 74 എണ്ണം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവയില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഉള്‍പ്പെടും.74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേല്‍ ആണ് വിവരം എക്സിലൂടെ പങ്കുവെച്ചത്,

ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി 12 ടീമുകള്‍ ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചുകൊണ്ട് ഹെല്‍പ്പ് ഡെസ്‌കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അപകടത്തില്‍ 274 പേര്‍ മരിച്ചെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്. 294 പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപോര്‍ട്ട്. നൂറിലേറെ മൃതദേഹങ്ങളാണ് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഇനിയും തിരിച്ചറിയപ്പെടാതെ കിടക്കുന്നത്. ജൂണ്‍ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. വിമാനത്തിലെ യാത്രക്കാരില്‍ വിശ്വാസ് കുമാര്‍ രമേശ് എന്നയാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top