Section

malabari-logo-mobile

പരസ്യമായി മൂത്രമൊഴിച്ച 109 പരെ പോലീസ്‌ പിടികൂടി ജയിലിലടച്ചു

HIGHLIGHTS : ദില്ലി: പരസ്യമായി റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ മൂത്രമൊഴിച്ച പേരെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആഗ്ര ഡിവിഷണിലെ റെയില്‍വെ പോലീസാണ്‌

downloadദില്ലി: പരസ്യമായി റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ മൂത്രമൊഴിച്ച 109 പേരെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആഗ്ര ഡിവിഷണിലെ റെയില്‍വെ പോലീസാണ്‌ മൂത്രമൊഴിച്ചവരെ പിടികൂടിയത്‌.

പിടികൂടിയവരെ 24 മണിക്കൂര്‍ ജയിലിലടയ്‌ക്കുകയും 100 രൂപ മുതല്‍ 500 രൂപവരെ പിഴ ഈടാക്കുകയും ചെയ്‌തു. പ്രധാനമന്ത്രിയുടെ സ്വച്ഛ്‌ ഭാരത്‌ അഭിയാന്റെ ചുവടുപിടിച്ചാണ്‌ റെയില്‍വെ സീനിയര്‍ സൂപ്രണ്ട്‌ ഗോപേഷ്‌നാഥ്‌ ഖന്ന കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തത്‌.

sameeksha-malabarinews

പരസ്യമായി മൂത്രമൊഴിക്കുകയും മുറുക്കി തുപ്പി നിരത്തുകള്‍ വൃത്തികേടാക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഗോപേഷ്‌നാഥ്‌ ഖന്ന വ്യക്തമാക്കി. നിരവധി വിനോദ സഞ്ചാരികള്‍ എത്തു നമ്മുടെ നാട്ടില്‍ മാന്യതയില്ലാത്ത ഈ പ്രവര്‍ത്തികള്‍ക്കെതിരെ ശകതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സ്‌ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍ വെച്ച്‌ ചെയ്യുന്ന ഈ പരസ്യ പ്രവര്‍ത്തി ഇനി അനുവധിക്കില്ലെന്നും അദേഹം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!