HIGHLIGHTS : Age limit increased for student concession; Minister Antony Raju
ബസുകളില്‍ വിദ്യാര്‍ഥി കണ്‍സഷന്‍ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ല്‍ നിന്ന് 27 ആയി വര്‍ധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. അര്‍ഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബസ് കണ്‍സഷന് പ്രായപരിധി ഏര്‍പ്പെടുത്തിയത്.


ഗവേഷക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനു ലഭിച്ച നിവേദനത്തെ തുടര്‍ന്നാണ് പ്രായപരിധി വര്‍ദ്ധിപ്പിക്കുവാന്‍ മന്ത്രി നിര്‍ദേശിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു