കൊച്ചി: ജര്‍മ്മനിയില്‍ നടത്തിയ വിദഗ്ധ ചികിത്സക്ക് ശേഷം ഉമ്മന്‍ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശസ്ത്രക്രിയ നടത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ്കുടുംബത്തോടൊപ്പം അദ്ദേഹം തിരിച്ചെത്തിയത്.വ്യാഴാഴ്ചയാണ് ലേസര്‍ ശസ്ത്രക്രിയ പൂര്‍ത്തിയായത്. ജര്‍മനിയിലേക്ക് ചികിത്സയ്ക്കായി കഴിഞ്ഞ ആറാം തീയതിയാണ് ഉമ്മന്‍ചാണ്ടി പോയത്.
അദ്ദേഹത്തിന് തൊണ്ടയ്ക്ക് ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്.ആയതുകൊണ്ടുതന്നെ ശബ്ദം വിശ്രമം അദ്ദേഹത്തിന് ആവശ്യമായിവരും .പൊതു പരിപാടികളില്‍ നിന്ന് കുറച്ചുനാളത്തേക്ക് വിട്ടുനില്‍ക്കും എന്നാണ് റിപ്പോര്‍ട്ട്
മക്കളായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു .




