അഴുക്ക് ചാലില്‍ വീണ് മൂന്നുവയസുകാരന് പരിക്ക്

ഫയല്‍ ചിത്രം

കൊച്ചി :പനമ്പള്ളി നഗറില്‍ സ്ലാബ് ഇല്ലാത്ത അഴുക്ക് ചാലില്‍ വീണ് മൂന്നുവയസ്സുകാരനു പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്. കടവന്ത്രയില്‍ നിന്ന് പനമ്പള്ളി നഗറിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കുട്ടി ഓടയില്‍ വീണത്. അമ്മയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

ഓയില്‍ വീണ കുഞ്ഞ് മലിനജലം അകത്ത് ചെന്നതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

റോഡരികിലൂടെ അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന കുഞ്ഞു കാല്‍തെറ്റി ഓടയിലേക്ക് വീഴുകയായിരുന്ന. ഒഴുകി പോകാന്‍ തുടങ്ങിയ കുഞ്ഞിനെ അമ്മയ്ക്ക് കാലുകള്‍കൊണ്ട് തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞതാണ് രക്ഷയായത്.

നഗരത്തിലെ പലയിടത്തും ഇത്തരത്തില്‍ തുറന്ന ഓടകള്‍ അപകടം വരുത്തിവെക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രിതിഷേധമാണ് തങ്ങള്‍ക്കുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.

നഗരസഭ അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top