പ്രതിഷേധത്തിന് ഫലം കണ്ടു; പരപ്പനങ്ങാടി കുടുംബാരോഗ്യ കേന്ദ്രം ഞായറാഴ്ച്ചയും തുറക്കും

പരപ്പനങ്ങാടി പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായര്‍ ഒപി തുടങ്ങാന്‍ തീരുമാനമായി. ഞായര്‍ ഒപി സമയം രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, പരിശോധന 1 മണി വരെയും ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ അടിയന്തിരമായി കൂടിയ ഹോസ്പിറ്റല്‍ എച്ച്എംസി യോഗത്തില്‍ വെച്ച് ഞായര്‍ ഒപി തുടങ്ങാനുള്ള സാധ്യത ചര്‍ച്ച ചെയ്തിരുന്നു. നഗരസഭ ഒരു ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഈവനിംഗ് ഒപി തുടങ്ങാന്‍ നിയമിച്ചു . ഇനി വീണ്ടും സ്റ്റാഫുകളെ നിയമിക്കണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നും അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച്ച അപേക്ഷ നല്‍കിയിട്ടുമുണ്ട്. അനുമതി കിട്ടുന്നത് വരെ എച്ച്എംസി ഫണ്ട് ഉപയോഗിച്ച് ഞായര്‍ ഒപി തുടങ്ങുന്ന കാര്യവും ചര്‍ച്ച ചെയ്തു. എച്ച്എംസി ഫണ്ട് ഉപയോഗിച്ച് പുതിയ രണ്ട് സ്റ്റാഫുകളെ നിയമിക്കാനുള്ള ഫണ്ട് നിലവില്‍ എച്ച്എംസിക്ക് തികയുന്നില്ല. ആയത് കൊണ്ട് നിയമനം നടത്തുന്ന രണ്ട് സ്റ്റാഫുകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ഡ്യൂട്ടി നല്‍കി ഞായര്‍ ഒ.പി ആരംഭിക്കാനുമാണ് തീരുമാനമായിരിക്കുന്നത്.

ചെയർമാൻ പി പി ഷാഹുല്‍ ഹമീദിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ഡെപ്യുട്ടി ചെയര്‍പേഴ്സണ്‍ കെ ഷഹര്‍ബാനു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഖൈറുന്നിസ താഹിര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീനത്ത് അലിബാപ്പു, കൗണ്‍സിലര്‍ ഫാത്തിമ റഹീം, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുഹറാബി, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രമ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സബിത, എച്ച് എം സി അംഗങ്ങള്‍ എന്നിവര്‍  പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ഞായറാഴ്ചകളില്‍ ഒപി തുറക്കാത്തതിനാല്‍ ശക്തമായ പ്രതിഷേധവുമായി സി പി ഐ എം രംഗത്ത്എത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top