Section

malabari-logo-mobile

കാത്തിരിപ്പിനൊടുവില്‍ ‘ഹിഗ്വിറ്റ’ മാര്‍ച്ച് 31ന് തിയേറ്ററുകളിലേക്ക്

HIGHLIGHTS : After the long wait, 'Higvita' hits the theaters on March 31

മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ഹിഗ്വിറ്റ’ ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ മേഖലയില്‍ വാദ പ്രതിവാദങ്ങള്‍ ഒരു സിനിമയുടെ പേരില്‍ രൂക്ഷമായി നടന്നത് ഇതാദ്യം ആയിരുന്നു. സിനിമയുടെ പേര് വിവാദമായതിന്റെ പേരില്‍ ചിത്രത്തിന്റെ റിലീസിനു തടസം നേരിട്ടിരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ സുരാജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലെര്‍ ചിത്രം ഹിഗ്വിറ്റ മാര്‍ച്ച് 31 ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റിലീസിനു മുന്നേ തീപ്പൊരിപാറിച്ച ചര്‍ച്ചകള്‍ നടന്ന ഹിഗ്വിറ്റ തിയേറ്ററുകളിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുമെന്നുറപ്പാണ്.

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൂര്‍ത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്. ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയില്‍ പാര്‍സ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

sameeksha-malabarinews

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സങ്കീര്‍ത്തന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസറും എഡിറ്റിങ്ങ് പ്രസീദ് നാരായണനുമാണ്. സംഗീതം രാഹുല്‍ രാജും പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സന്റും നിര്‍വഹിക്കുന്നു. വാര്‍ത്താ പ്രചാരണം : പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!