Section

malabari-logo-mobile

ക്രെയിന്‍ അപകടത്തെ അതിജീവിച്ച് ഫാത്തിമ ലമിയ നബിദിനാഘോഷത്തിനെത്തി

HIGHLIGHTS : After surviving the crane accident, Fatima Lamiya came to Nabi Day celebrations

തിരൂരങ്ങാടി: മൂന്ന് മാസം മുമ്പ് കക്കാട് തങ്ങള്‍ പടിയിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ. കെ ഫാത്തിമ ലമിയ (10) മദ്രസയില്‍ നബിദിനാഘോഷ പരിപാടിക്കെത്തി. കക്കാട് മിഫ്താഹുല്‍ ഉലൂം മദ്രസയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലമിയ മദ്രസയിലേക്ക് വരുമ്പോഴായിരുന്നു ക്രെയിന്‍ തട്ടിയത്. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ ആസ്പത്രിയില്‍ രണ്ട് മാസത്തിലേറെ ചികില്‍സയിലായിരുന്നു.

വീല്‍ ചെയറില്‍ ഇരുന്ന് കക്കാട് മദ്രസയില്‍വിവിധ മല്‍സരങ്ങള്‍ കണ്ട ഫാത്തിമയെ സഹപാഠികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞു. ഇടവേളക്ക് ശേഷം കൂട്ടുകാരെയും അധ്യാപകരെയും കണ്ട നിര്‍വൃതിയിലായിരുന്നു ഫാത്തിമ ലമിയ.

sameeksha-malabarinews

കക്കാട് കെ കെ മജീദിന്റെ പുത്രിയാണ് ലമിയ.നഗരസഭ വികസന ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി, ഇ.വി സലാം മാസ്റ്റര്‍ അധ്യാപകര്‍ തുടങ്ങിയവരുമായി ഫാത്തിമ വിവരങ്ങള്‍ പങ്ക് വെച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!