കര്‍ണന് ശേഷം പുതിയ ചിത്രവുമായി ധനുഷും മാരി സെല്‍വരാജും

After Karnan, Dhanush and Mari Selvaraj released a new film

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെന്നൈ: ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കര്‍ണന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുകയാണ് വീണ്ടും. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്രതാരം ധനുഷ് പങ്കുവെച്ചിട്ടുമുണ്ട്. അടുത്ത വര്‍ഷമായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

View this post on Instagram

 

A post shared by Dhanush (@dhanushkraja)

അതേസമയം ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കിയ കര്‍ണന്‍ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തിയത്. ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തി. രജിഷ വിജയന്റെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു കര്‍ണന്‍.

‘പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് പുതിയ ചിത്രമൊരുക്കുമ്പോള്‍ പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്കും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •