ഫുട്ബോള്‍ കളികഴിഞ്ഞ് പുറത്തിറങ്ങിയ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു

പെരിന്തല്‍മണ്ണ: ഫുട്ബോള്‍ കളികഴിഞ്ഞ് പുറത്തിറങ്ങിയ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. മഞ്ചേരി ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി മൂന്നിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആന്‍ഡ് അഡീഷനല്‍ ഗവ. പ്ലീഡറും ഐ.എന്‍.എല്‍ നേതാവുമായ വെട്ടത്തൂര്‍ കാര്യവട്ടം ജംഗ്ഷനിലെ കുണ്ടോട്ടുപാറക്കല്‍ അഡ്വ. കെ.പി അബ്ദുല്‍ ഗഫൂര്‍ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 12മണിയോടെയാണ് പെരിന്തല്‍മണ്ണ കോടതിപ്പടിക്ക് സമീപത്തെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് പുറത്തിറങ്ങി വീട്ടിലേക്ക് പോകാന്‍ വാഹനം എടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ്ത.് ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും നേരത്തെ അഭിഭാഷനകായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷനല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

പിതാവ്: കുണ്ടോട്ടുപാറക്കല്‍ മൊയ്തുട്ടിമാന്‍ ഹാജി. മാതാവ്: ആയിഷ (പൂളമണ്ണ). ഭാര്യ: സലീന മടത്തൊടി (കൊളപ്പറമ്പ്). മക്കള്‍: യാസീന്‍, സിമി. സഹോദരന്‍: ജലീല്‍ (സോമില്‍).

Related Articles