തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ 30 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ഇവിടെ അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.

ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ആശങ്ക. വിദേശ രാജ്യത്തുനിന്ന് എത്തിയ ഡോക്ടര്‍ ആദ്യഘട്ടത്തില്‍ മുന്‍കരുതലൊന്നും എടുത്തിരുന്നില്ല. മാസ്‌ക് ധരിച്ച് ഒ പിയിലെത്തിയ ഡോക്ടര്‍ പത്ത്, പതിനൊന്ന് തിയ്യതികളില്‍ രോഗികളെ പരിശോധിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് സ്‌പെയിനില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞെത്തിയതാണ് ഡോക്ടര്‍. കൊവിഡ് മുന്‍കരുതല്‍ പട്ടികയില്‍ സ്‌പെയിന്‍ ഇല്ലാത്തതിനാല്‍ വിദേശത്തുനിന്ന് എത്തിയ ഡോക്ടര്‍ ആദ്യഘട്ടത്തില്‍ മുന്‍കരുതലൊന്നും എടുത്തിരുന്നില്ല.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top