
പരപ്പനങ്ങാടി : അഡ്വ.കെ സുൾഫിക്കറിൻ്റെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. പരപ്പനങ്ങാടി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പയനിങ്ങൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശീധരൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മറ്റിയംഗം ലത്തീഫ് തെക്കെപ്പാട്ട് അധ്യക്ഷനായി. തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, അരീക്കോട് ഏരിയ സെക്രട്ടറി കെ ഭാസ്കരൻ, ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം അഡ്വ. പി പി ബഷീർ എന്നിവർ സംസാരിച്ചു.
ലോക്കൽ കമ്മറ്റി സെക്രട്ടറി കെ രാജുട്ടി സ്വാഗതവും ഏരിയ കമ്മിറ്റിയംഗം കെ കെ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





