കടലുണ്ടി വാക്കടവില്‍ കടല്‍ഭിത്തി നവീകരണത്തിന് ഭരണാനുമതി

കോഴിക്കോട്: കടലുണ്ടി വാക്കടവില്‍ കടല്‍ഭിത്തി നവീകരണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

ഈ ഭാഗത്ത് നിലവിലെ കടല്‍ഭിത്തി താഴ്ന്നതിനാല്‍ ശക്തമായ തിരയടി കാരണം ജനങ്ങള്‍ ഭീതിയിലായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കടല്‍ഭിത്തി പുനരുദ്ധാരണത്തിന് തുക ലഭ്യമാക്കിയത്.

നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി എത്രയും വേഗം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top