കിടപ്പ് രോഗിയായ മൈമൂനക്ക് സ്വാന്തനമായി തിരൂരങ്ങാടി അദാലത്ത്

HIGHLIGHTS : തിരൂരങ്ങാടി : കിടപ്പ് രോഗിയായ കൊടട്ടേക്കാട്ട് മൈമുനയ്ക്ക് സ്വാന്തനമേകി തിരൂരങ്ങാടി താലൂക്ക് അദാലത്ത്. സഹോദരൻ ഇസ്മയിലിനും, മാതാവ് പാതുമ്മക്കും ഒപ്പമ...

തിരൂരങ്ങാടി : കിടപ്പ് രോഗിയായ കൊടട്ടേക്കാട്ട് മൈമുനയ്ക്ക് സ്വാന്തനമേകി തിരൂരങ്ങാടി താലൂക്ക് അദാലത്ത്.
സഹോദരൻ ഇസ്മയിലിനും, മാതാവ് പാതുമ്മക്കും ഒപ്പമാണ് ജന്മനാ കിടപ്പുരോഗിയായ മൈമുന അദാലത്ത് വേദിയിലെത്തിയത്.

ബാപ്പ മരിച്ചതിനെ തുടർന്ന് കുടുംബം സ്വത്ത് ഏഴു സഹോദരങ്ങളും വീതിച്ചെടുത്ത്. എന്നാൽ മൈമുനയുടെ സ്വത്ത് ലഭിക്കണമെങ്കിൽ ഒരുപാട് കടമ്പകൾ കടക്കേണ്ടതായിട്ടുണ്ട്. അവകാശപ്പെട്ട സ്വത്ത് സഹോദരിക്ക് നേടിക്കൊടുക്കാൻ നാളുകൾ ഒരുപാടായി ഇസ്മായിൽ ഓട്ടം തുടങ്ങിയിട്ട്. എന്നാല്‍ നിയമത്തിൻ്റെ നൂലാമാലകളിൽ പെട്ട് എങ്ങും എത്താതെ പോയ പരാതിക്ക് അദാലത്ത് വേദിയിൽ  പരിഹാരമായിരിക്കുകയാണ്.

sameeksha-malabarinews

മൈമൂനയുടെ കുടുംബത്തിൻറെ ആവശ്യം മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!