മോട്ടോറോളയുടെ 5ജി മൊബൈല്‍ ‘എഡ്ജ് 40’ ഈ മാസം വിപണിയിലെത്തും

HIGHLIGHTS : തിരുവനന്തപുരം: മോട്ടോറോളയുടെ 5ജി മൊബൈല്‍ ഫോണ്‍ എഡ്ജ് 40 മെയ് 30ന് വിപണിയിലെത്തും. വാട്ടര്‍ റെസിസ്റ്റന്റോടുകൂടിയ ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ ...

തിരുവനന്തപുരം: മോട്ടോറോളയുടെ 5ജി മൊബൈല്‍ ഫോണ്‍ എഡ്ജ് 40 മെയ് 30ന് വിപണിയിലെത്തും. വാട്ടര്‍ റെസിസ്റ്റന്റോടുകൂടിയ ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ ആണിത്. സാന്‍ഡ് ബ്ലാസ്റ്റഡ് അലൂമിനിയം മെറ്റല്‍ ഫ്രെയിമോടുകൂടിയ പിയു വീഗെന്‍ ലെതര്‍ ഫിനിഷിങ് ആണ് ആകര്‍ഷണീയമാക്കുന്നത്.

അതിവേഗതയിലുള്ള  മീഡിയടെക് ഡിമെന്‍സിറ്റി 8020 പ്രോസസറും 144 എച്ച് സെഡ് 3ഡി കര്‍വ്ഡ് ഡിസ്‌പ്ലേയും നല്‍കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ആണ് മോട്ടോറോള എഡ്ജ് 40. വയര്‍ലെസ് ചാര്‍ജിങ്, ഇ-സിം എന്നീ പ്രത്യേകതയും ഉണ്ട്. 2 യുഎം അള്‍ട്രാ പിക്‌സല്‍ സാങ്കേതിക വിദ്യയുള്ള 50 എംപി ന്യൂ ക്യാമറയാണുള്ളത്. 29,999 രൂപയാണ് വില.

sameeksha-malabarinews

ഫ്‌ളിപ് കാര്‍ട്ട് , മോട്ടോറോള.ഇന്‍ എന്നിവയിലും പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും. മെയ് 30ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 9500 രൂപയുടെ സ്‌ക്രീന്‍ ഡാമേജ് പ്രൊട്ടക്ഷന്‍ ഓഫര്‍ ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!