തിരുവനന്തപുരം:ആര്‍എസ്എസ് നേതാവുമായി എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആന്വേഷണം പ്രഖ്യാപിച്ചു. ഡിജിപിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 20 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാറിന്റെ നടപടി.
പ്രതിപക്ഷത്തിന് പുറമെ മുന്നണിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി ആര്‍ എസ് എസ് നേതാക്കളെ കണ്ടതില്‍ ഒരുനടപടിയും സ്വീകരിക്കാത്തതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എല്‍ ഡി എഫ് പ്രധാന ഘടകകഷി സിപിഐ ഉള്‍പ്പെടെയുള്ളവര്‍ അജിത്കുമാറിനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതില്‍ കടുത്ത വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്നായിരുന്നു വിശദീകരണം. ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എഡിജിപി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴാച നടത്തിയത്. ഇതിന് പിന്നാലെയാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് രാംമാധവുമായി കോവളത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തിയത്.
അതെസമയം നിയമസഭ സമ്മേളനം ആരംഭിക്കും മുന്‍പ് അന്വേഷണം പ്രഖ്യാപിച്ച് തലയൂരാനുള്ള ശ്രമമാണ് സര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.




