ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമുള്ള അദാലത്ത്

HIGHLIGHTS : Adalat under the One-Time Settlement Scheme

malabarinews

തിരൂരങ്ങാടി: ആധാരങ്ങളിൽ വില കുറച്ച് കാണിച്ചതുമൂലം നിയമനടപടികൾ നേരിടുന്ന കേസുകൾ തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമുള്ള അദാലത്ത് ഈ മാസം 19 ന് രാവിലെ 10 മുതൽ 4.30 വരെ തിരുരങ്ങാടി സബ് രജിസ്ടാർ ഓഫീസിൽ നടക്കും.

sameeksha

പദ്ധതി പ്രകാരം 1986 മുതൽ 2017 മാർച്ച് 31 വരെയുള്ള അണ്ടർ വാല്യൂവേഷൻ കേസുകളിൽ അടക്കേണ്ട മുദ്രവില 60% , ഫീസ് 75% ഒഴിവാക്കിയിരിക്കുന്നു.

2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കേസുകളിൽ മുദ്രവില 50% മാത്രമടച്ച് തീർപ്പാക്കാവുന്നതാണ്. ഫീസ് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

പദ്ധതി ഈ മാസം 30 ന് അവസാനിക്കും. ഈ അവസരം പ്രയോജനപ്പെടുത്തി നിയമനടപടികളിൽ നിന്നും ഒഴിവാകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്..
O494 2466244
9495492123
7907858656

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!