നടി സ്വര ഭാസ്‌കര്‍ വിവാഹിതയായി; വരന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹ്‌മദ്

ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍ വിവാഹിതയായി. സമാജ്വാദി പാര്‍ട്ടി നേതാവും ആക്ടിവിസ്റ്റുമായ ഫഹദ് അഹ്‌മദാണ് വരന്‍. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സ്വര തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം 6ന് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. സമാജ്വാദി പാര്‍ട്ടി യൂത്ത് വിങ്ങിന്റെ മഹാരാഷ്ട്ര യൂണിറ്റ് പ്രസിഡന്റാണ് ഫഹദ്.

2009 ല്‍ പുറത്തെത്തിയ മധോലാല്‍ കീപ്പ് വീക്കിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് സ്വര ഭാസ്‌കര്‍. തനു വെഡ്‌സ് മനു, ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രഞ്ജാന, പ്രേം രത്തന്‍ ധന്‍ പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയവയാണ് സ്വരയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

ആദ്യ കാഴ്ചയും പരിചയപ്പെടലും മുതല്‍ വിവാഹം വരെയുള്ള പ്രധാന നിമിഷങ്ങള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെ സ്വര സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള ഒന്നിനുവേണ്ടി ചിലപ്പോള്‍ നിങ്ങള്‍ അകലങ്ങളില്‍ അന്വേഷണം നടത്തും. സ്‌നേഹമാണ് ഞങ്ങള്‍ നേടിയിരുന്നത്. പക്ഷേ ഞങ്ങള്‍ ആദ്യം കണ്ടെത്തിയത് സൗഹൃദം ആയിരുന്നു. അങ്ങനെ ഞങ്ങള്‍ പരസ്പരം കണ്ടെത്തി. ഫഹദ് അഹമ്മദ്, എന്റെ ഹൃദയത്തിലേക്ക് സ്വാഗതം. അത് കലാപകരമാണ്. പക്ഷേ അത് നിങ്ങളുടേതാണ്, വീഡിയോയ്‌ക്കൊപ്പം സ്വര ട്വിറ്ററില്‍ കുറിച്ചു. കലാപം ഇത്രയും മനോഹരമാണെന്ന് തനിക്ക് അറിയുമായിരുന്നില്ലെന്നാണ് ഇതിന് ഫഹദിന്റെ മറുപടി. തന്റെ കരം പിടിച്ചതിന് നന്ദി എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top