നടന്‍ ശ്രീനിവാസനുമൊത്തുള്ള ചിത്രങ്ങളുമായി നടി സ്മിനു സിജോ

മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസന്‍. അഭിനേതാവിനെക്കാള്‍ ഉപരി താനൊരു നല്ല സംവിധായകനും തിരക്കഥാകൃത്താണെന്നും തന്റെ സിനിമാ ജീവിതത്തിലൂടെ ശ്രീനിവാസന്‍ തെളിയിച്ചു. അസുഖങ്ങള്‍ കാരണം ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. ശ്രീനിവാസനെ വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമത്തിലൂടെ നടി സ്മിനു സിജോ പങ്കുവച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് സ്മിനു ശ്രീനിവാസനേക്കുറിച്ച് പറയുന്നത്.

സ്മിനു സിജോയുടെ കുറിപ്പ്:-

ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്,

ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും ,കണ്ട ഉടന്നെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാന്‍ന്റെ ഇന്റ്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്നു ചിരിക്കുന്ന സ്‌നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും , ധ്യാന്‍ ഇന്റ്റര്‍വ്യൂവില്‍ പറയാന്‍ മറന്നതൊ അതൊ അടുത്ത ഇന്റ്റര്‍വ്യുവില്‍ പറയാന്‍ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും , ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് , പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടന്‍. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്.

 

 

 

Share news
error: Content is protected !!
Scroll to Top