റീമാകല്ലിങ്കല്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങുന്നു

കൊച്ചി : മലയാളികളുടെ പ്രിയനായിക റീമാ കല്ലിങ്കല്‍ സംവിധായകന്‍ ആഷിക് അബുവിനെ വിവാഹം കഴിച്ചതോടെ സിനിമാ അഭിനയത്തില്‍ വേണ്ടത്ര സജീവമല്ലെങ്കിലും താരമിപ്പോള്‍ ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങാനുള്ള പരിപാടിയിലാണ്. ഇതിനായി ഭര്‍ത്താവ് ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായ റസ്റ്റോറന്റിനോട് അടുത്താണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
mamangam-rimaഓഗസ്റ്റ് മാസത്തോടെ മാമാങ്കം എന്ന് പേരിട്ടിരിക്കുന്ന ഈ സ്്കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് റീമയുടെ തീരുമാനം. ഭരതനാട്യം, കുട്ടുപ്പുടി,യോഗ,കളരി തുടങ്ങിയ ഇനങ്ങളായിരിക്കും ഇവിടെ പഠിപ്പിക്കുക. ഇതിനു പുറമെ ഹിപ്പ്‌ഹോപ്പ് പോലുള്ള വ്യത്യസ്ത നൃത്തരൂപങ്ങള്‍ക്കും പരിശീലനം നല്‍കും.

ഓരോ വിഭാഗത്തിലെയും വിദഗ്ദരെ വച്ച് ക്ലാസുകള്‍ തുടങ്ങാനാണ് താരം തീരുമാനിച്ചിരിക്കുന്നത്. അതെസമയം നേരിട്ട് ക്ലാസുകള്‍ നടത്തുന്നതിന് പകരം വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കാനും കലാകാരന്‍മാരുമായി സംവേദനം നടത്തുന്നതിനുള്ള സെഷനുകളുടെ കോര്‍ഡിഷേനുമായിരിക്കും റീമ കൂടുതല്‍ പ്രാധാന്യം നല്‍കുക. എന്നാല്‍ താന്‍ ചലച്ചിത്രമേഖലയില്‍ നിന്ന് വിട്ടുനിക്കില്ലെന്നും റീമ പറഞ്ഞു.

 

 

 

 

Share news
error: Content is protected !!
Scroll to Top