HIGHLIGHTS : Actress' complaint: Railway employee suspended

തിരുവനന്തപുരം : നടിയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പേട്ട റെയിൽവേ സ്റ്റേഷനിലെ പോർട്ടർ കാഞ്ഞിരംകുളം സ്വദേശി അരുൺ (32) ആണ് സസ്പെൻഡിലായത്.
വ്യാഴാഴ്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായാണ് സീരിയൽ നടി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം കടക്കാൻ സഹായിക്കാമെന്നുപറഞ്ഞാണ് നടിയെ സമീപിച്ചത്.
എസി കോച്ച് വഴി തൊട്ടടുത്ത പ്ലാറ്റ് ഫോമിലെത്തിച്ചശേഷം കടന്നുപിടിക്കുകയായിരുന്നത്രേ. നടിയുടെ പരാതിയിൽ പേട്ട പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


