തനിക്ക് സംഭവിച്ചതൊക്കെ തുറന്നുപറയാനൊരുങ്ങി ഭാവന

തനിക്ക് നേരെയുണ്ടായ അതിക്രമത്തെ കുറിച്ച് ആദ്യമായി ഒരു പൊതുമാധ്യമത്തിന് മുന്നില്‍ തുറന്നു സംസാരിക്കാനൊരുങ്ങി നടി ഭാവന. പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്തിന്റെ ‘വി ദി വുമണ്‍’ എന്ന പരിപാടിയിലാണ് ഭാവന താന്‍ നേരിടേണ്ടിവന്ന കാര്യങ്ങള്‍ തുറന്നുപറയുന്നത്.

മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് രണ്ട്മണിക്ക് മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെ ഈ പരിപാടി സംപ്രേക്ഷണം ചെയ്യും.

പരിപാടിയില്‍ അസ്മ ഖാന്‍, ഇന്ദിര പഞ്ചോലി, സപ്ന, മോനിക്ക, നവ്യ നന്ദ, ശ്വേത ബച്ചന്‍, കവിത ദേവി, മീര ദേവി, ഡോ. സംഗീത റെഡ്ഡി, ഡോ. ജോണ്‍ ബെന്‍സണ്‍, അമീര ഷാ, ഡോ. ഷാഗുന്‍ സബര്‍വാള്‍, മഞ്ചമ്മ ജഗതി, ഡോ. രാജം, ഡോ. സംഗീത ശങ്കര്‍, രാഗിണി ശങ്കര്‍, നന്ദിനി ശങ്കര്‍ തുടങ്ങി പ്രമുഖ അതിഥികളും പങ്കെടുക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top