ദിലീപ് ഇന്ന് വീണ്ടും ജാമ്യ ഹര്‍ജി നല്‍കും

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഡാലോചന കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും.നേരത്തെ രണ്ടു തവണ നല്‍കിയ ജാമ്യ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. ഈ ആഴ്ച തന്നെ ജാമ്യഹര്‍ജി നല്‍കുമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞു.

അതേ സമയം കേസില്‍ പൊലീസ് അനാവശ്യമായി ഭീഷണിപെടുത്തുന്നതായി കാണിച്ച് സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ നിലപാട് കോടതിയെ അറിയിക്കും.

Share news
error: Content is protected !!
Scroll to Top