നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി. ആറ് മാസം കൂടി നീട്ടി നല്‍കണം എന്ന ആവശ്യവുമായാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

കോവിഡ് സാഹചര്യത്തെ തുടര്‍ന്നാണ് കേസിന്റെ വിചാരണ നീണ്ടുപോയത്. ദിലീപിന്റെ അഭിഭാഷകന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വിചാരണ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.വിചാരണ ഫെബ്രുവരി പതിനാറിലേക്കാണ് മാറ്റിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top