റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷം ; നടന്‍ ദീപ് സിദ്ധു അറസ്റ്റില്‍

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ധു അറസ്റ്റില്‍. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സിദ്ധുവാണെന്ന് കര്‍ഷകര്‍ നേരത്തെ ആരോപിച്ചിരുന്നു. സിദ്ധുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണവും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു.

ചേങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം സിദ്ധു ഒളിവില്‍ പോയിരുന്നു.

 

Share news
error: Content is protected !!
Scroll to Top