Section

malabari-logo-mobile

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം ;26 മൃതദേഹങ്ങള്‍ കണ്ടെടുത്തു

HIGHLIGHTS : ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു.കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.171...

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു.കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.171 പേരെ കാണാനില്ലെന്ന് പോലീസ് പറയുന്നു .എന്നാല്‍ 197 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചിരിക്കുന്നത്. മരിച്ചവരുടെ എണ്ണം 26 ആയി.

തപോവന്‍ ടണലില്‍ കുടുങ്ങിയ 40 പേരെ പുറത്തെത്തിക്കാനായിട്ടില്ല. അപകടത്തില്‍ പെട്ടവരില്‍ ഏറെയും യു.പി സ്വദേശികളാണ് എന്നാണ് റിപ്പോര്‍ട്ട്. ഋഷിഗംഗ, എന്റ്റിപിസി വൈദ്യുത പദ്ധതികള്‍ക്ക് സമീപം കാണാതായവര്‍ക്കായും തെരച്ചില്‍ പുരോഗമിക്കുകയാണ്. ചളിയും മണ്ണും കാരണം രക്ഷാപ്രവര്‍ത്തനം പ്രയാസകരയാവുകയാണ്.

sameeksha-malabarinews

അതേസമയം ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!