നടിയെ ആക്രമിച്ച കേസ്;വിചാരണ കോടതി മാറ്റില്ല;നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി:നടിയെ ആക്രമിച്ചക്കേസില്‍ വിചാരണ കോടതി മാറ്റണം എന്ന നടിയുടെയും സര്‍ക്കാറിന്റെയും ആവശ്യം തള്ളി ഹൈക്കോടതി. പ്രോസിക്യൂഷനും ജഡ്ജിയും ഒന്നിച്ചു പോയാല്‍ മാത്രമേ നീതി നടപ്പാക്കുകയുള്ളുവെന്നും ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച മുതല്‍വിചാരണ ആരംഭിക്കണമെന്നും കോടതി പറഞ്ഞു.

നിലവിലുള്ള ജഡ്ജിയുടെ ഭാഗത്തുനിന്നും കേസ് മാറ്റാനുള്ള കാരണങ്ങള്‍ വ്യക്തമായി ബോധിപ്പിക്കാന്‍ സര്‍ക്കാരിനോ നടിക്കോ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നടിയും സംസ്ഥാ സര്‍ക്കാരും ഉന്നയിച്ചത്. വിചാരണകോടതി പക്ഷാപാതപരമായി പെരുമാറുന്നു വെന്നാണ് നടി നല്‍കിയ ഹരജിയില്‍ പറയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ എത്രയും വേഗംതീര്‍ക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി നടപടികള്‍ പുരോഗമിച്ചത്.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •