വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ദിലീപ് ശ്രമക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ നടന്‍ ദിലീപ് ശ്രമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിചാരണ നീട്ടാനുള്ള തന്ത്രമാണ് ഇതെന്നും പല ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം കോടതിയെ സമീപിക്കുകയാണ് ദിലീപ്. 11 ഹരജികളാണ് കേസന്വേഷണം വൈകിപ്പിക്കാനായി ദിലീപ് കോടതിയില്‍ നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

അതെസമയം അന്വേഷണ ഏജന്‍സിയെ മാറ്റണം എന്നു പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ദിലീപ് ഇരയെ ബുദ്ധിമുട്ടിക്കാനാണ് ഹരജി നല്‍കിയതെന്നും അതുകൊണ്ടുതന്നെ സിബിഐ അന്വേഷണമെന്ന അവകാശം തള്ളണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top