നടിയെ ആക്രമിച്ച കേസ്;പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്ക് 20 വര്‍ഷം തടവ്

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവ്. 50,000 രൂപ പിഴയും അടയ്ക്കണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം വീതം പിഴ അത്ജീവിതയ്ക്ക് നല്‍കണമെന്നും വിധി. ഗൂഢാലോചനയ്ക്ക് അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക ജയില്‍വാസം അനുഭവിക്കണം.

പള്‍സര്‍ സുനിയെ കൂടാതെ മാര്‍ട്ടിന്‍ ആന്റണി, വി പി വിജീഷ്,ബി മണികണ്ഠന്‍, സലിം, പ്രദീപ് എന്നിവരാണ് ഈ കേസില്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top