കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനായി നടി മഞ്ജു വാര്യര്‍ കോടതിയില്‍ എത്തി. എറണാകുളം സെഷന്‍സ് കോടതിയിലാണ് താരം ഹാജരായത്.
സാക്ഷിവിസ്താരത്തിന് എത്താന്‍ കോടതി പറഞ്ഞിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 16 ാം തിയതിയാണ് പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ വിസ്തരിക്കാനിരുന്നത്. എന്നാല്‍ കേസില്‍ നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി ദിലീപിന്റെ ഈ ആവശ്യം തള്ളി. തുടര്‍ന്നാണ് ഇപ്പോള്‍ മഞ്ജു വാര്യരെ വിസ്തരിക്കുന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടത്തിയിരുന്നു. ദിലീപിന്റെ ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങള്‍ തിരച്ചറിയുമോ എന്ന് അറിയാനായി മഞ്ജു വാര്യരെ കേള്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




