വഴിയോരത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നും.ഹൈദരബാദിലെ തെലങ്കാനയിലെ നിസാമാബാദിലാണ് ദാരുണസംഭവം ഉണ്ടായത്.
ഒറ്റയ്ക്ക് നടന്നുവരുന്ന കുട്ടിക്ക് പിന്നാലെ ഓടിയെത്തിയ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. തറയില്‍ വീണ കുട്ടി വീണ്ടും എഴുന്നേറ്റ് ഓടാന്‍ ശ്രമിക്കുന്നതുമെല്ലാം പുറത്തുവന്ന സി സി ടിവി ദൃശ്യങ്ങളിലുണ്ട്. നായ്ക്കളുടെ കൂട്ട ആക്രമണത്തിനിരയായ കുട്ടിസംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.
കുട്ടിയുടെ പിതാവ് ഇവിടെ ഒരു ഫ്‌ളാറ്റിലെ സെക്യൂരിറ്റ് ജീവനക്കാരാണ്. പിതാവിനൊപ്പം കുട്ടി ജോലി സ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം എന്നാണ് വിവരം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ തെരുവ് നായ പ്രശ്‌നത്തില്‍ അധികൃതര്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന ശക്തമായ ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഗുജറാത്തിലെ സൂറത്തില്‍ രണ്ടാഴ്ച മുന്‍പാണ് നാലുവയസ്സുകാരനെ തെരുവ് നായ്ക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




