കൊച്ചി:നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നു.
തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌ക്കാരം.
കഴിഞ്ഞ ഇരുപത് വര്‍ഷമായി മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അംബിക റാവു. കുമ്പളങ്ങി നൈറ്റ്‌സില്‍ അവതരിപ്പിച്ച അമ്മവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മീശമാധവന്‍, അനുരാഗ കരിക്കിന്‍വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.തൊമ്മനും മക്കളും , സാള്‍ട്ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം , വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചു.




